പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വ്യാജ ഡോക്ടർ അറസ്റ്റിൽ
സോഫിയ റാവുത്തര്‍ എന്ന പേരിലും വൈദ്യ ഫിയ റാവുത്തര്‍ തലശ്ശേരി എന്ന ഫേസ്ബുക്ക് അക്കൗണ്ട് മുഖേനയുമാണ് ഇവര്‍ ചികിത്സക്കായി ആളുകളെ സംഘടിപ്പിച്ചിരുന്നത്.
ആള്‍ട്ടര്‍നേറ്റ് മെഡിസിന് സിസ്റ്റം പ്രാക്ടീസ് ചെയ്യുന്നതിന് തമിഴ്നാട്ടിലെ ഒരുസ്ഥാപനം നല്കിയ സര്‍ട്ടിഫിക്കറ്റും ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമിയുടെ കളരിമര്‍മ ഗുരുകുലത്തിെന്റ ഒരു സര്‍ട്ടിഫിക്കറ്റും ഉപയോഗിച്ചാണ് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവര്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് പഴക്കമുള്ള മുറിവുകളും മറ്റും ചികിത്സിച്ചിരുന്നത്.
ചികിത്സക്കായി ആളുകളില്‍ നിന്ന് അമിത ഫീസും ഈടാക്കിയിരുന്നു. ഡോ. സോഫി മോള് എന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്.
മടത്തറയിലുള്ള സ്ഥാപനത്തില്‍ ഇവര്‍ ചികില്‍സ നടത്തുന്നതായ പരസ്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി പി.കെ. മധുവിെന്റ നിര്‍ദേശപ്രകാരം നെടുമങ്ങാട് ഡിവൈ.എസ്.പി ജെ. ഉമേഷിെന്റ മേല്‍നോട്ടത്തില്‍ പാലോട് ഇന്‍സ്പെക്ടര്‍ സി.കെ. മനോജ്, ഗ്രേഡ് എസ്.ഐ ഇര്‍ഷാദ്, റൂറല്‍ ഷാഡോ ടീമിലെ ജി.എസ്.ഐ ഷിബു, സജു, അനില്‍കുമാര്‍, സീനിയര്‍ സി.പി.ഒ രാജേഷ്, പ്രശാന്ത്, സുനിത, നസീഹത്ത് എന്നിവരടങ്ങിയ സംഘമാണ് രണ്ട് ദിവസം നീരീക്ഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ നെടുമങ്ങാട് വനം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)